Kerala Budget 2023: സംസ്ഥാനത്ത് മെന്‍സ്ട്രല്‍ കപ്പുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കും, സ്ത്രീ സുരക്ഷയ്ക്ക് 14 കോടി

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 3 ഫെബ്രുവരി 2023 (11:56 IST)
സംസ്ഥാനത്ത് മെന്‍സ്ട്രല്‍ കപ്പുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കും. സാനിറ്ററിനാപ്കിനുകള്‍ക്ക് പകരമായി പരിസ്ഥിതി സൗഹൃദവും ചെലവ് കുറഞ്ഞതും ആയതുകൊണ്ടാണ് മെന്‍സ്ട്രല്‍ കപ്പുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നത്. ഇതിനായി പത്തുകോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്.
 
സ്‌കൂളുകള്‍, കോളേജുകള്‍, തൊഴിലിടങ്ങള്‍ എന്നിവിടങ്ങളില്‍ ഇതിനായി ബോധവല്‍ക്കരണവും പ്രചാരണവും നടത്തും. സ്ത്രീ സുരക്ഷയ്ക്ക് 14 കോടി രൂപയാണ് ബജറ്റില്‍ അനുവദിച്ചത്. സ്‌കൂളുകളിലെ സൈക്കോ സോഷ്യല്‍ പദ്ധതികള്‍ക്കായി 51 കോടി രൂപ മാറ്റിവെച്ചതായി മന്ത്രി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article