കിഫ്ബി 2020–21 കാലയളവിൽ 20,000 കോടി ചെലവഴിക്കുമെന്ന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ. കിഫ്ബി ആകെ അടങ്കല്‍ 54678 കോടി രൂപയാണ്. 13618 കോടിയുടെ പദ്ധതികള്‍ക്ക് ടെന്‍ഡര്‍ നല്‍കിക്കഴിഞ്ഞു.
കിഫ്ബി 2020–21 കാലയളവിൽ 20,000 കോടി ചെലവഴിക്കുമെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തിൽ. കിഫ്ബി വഴി 20 ഫ്ലൈ ഓവർ നിർമിക്കും. 74 പാലങ്ങൾ നിർമിക്കും. 44 സ്റ്റേഡിയങ്ങൾ നിർമിക്കും. 4383 കോടിയുടെ കുടിവെള്ള പദ്ധതികൾ നടപ്പാക്കും. 675 പദ്ധതികളിലായി 35028 കോടി രൂപയുടെ പ്രൊജക്ടുകള്‍ക്ക് കിഫ്ബി അംഗീകാരം നല്‍കി.
അനാവശ്യ ചെലവ് കുറയ്ക്കുമെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു. 2021ല്‍ ജനങ്ങളെ സമീപിക്കുന്നത് ചെയ്ത കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരിക്കുമെന്നും ഐസക് അറിയിച്ചു. ലൈഫ് മിഷനിൽ 1 ലക്ഷം വീടുകൾ കൂടി അനുവദിക്കും. പൊതുമരാമത്ത് പ്രവർത്തനങ്ങൾക്ക് 1500 കോടി അനുവദിച്ചു. ഗ്രാമീണ റോഡ് വികസനത്തിന് 1000 കോടിയും തീരദേശ വികസനത്തിന് 1000 കോടിയും വകയിരുത്തി.