സംസ്ഥാനത്ത് ഓരോ മണ്ഡലത്തിലും ഒരു സ്‌കൂള്‍ അന്താരാഷ്‌ട്രനിലവാരത്തിലേക്ക് ഉയര്‍ത്തും. പദ്ധതിക്കായി ആയിരം കോടി രൂപ നീക്കിവെയ്ക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു.
ഒന്ന് മുതല്‍ എട്ട് വരെ ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യൂണിഫോം ലഭ്യമാക്കും.
അന്താരാഷ്‌ട്രനിലവാരമുള്ള ആയിരം സ്കൂളുകള്‍ അഞ്ചു വര്‍ഷം കൊണ്ട് നടപ്പിലാക്കും. കെട്ടിട്ട നിര്‍മ്മാണചുമതല സര്‍ക്കാര്‍ വഹിക്കും. മറ്റു ചിലവുകള്‍ സന്നദ്ധസംഘടനകളും വ്യക്തികളും വഹിക്കണം
ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി സ്കൂളുകളെ ഹൈടെക് ആക്കി മാറ്റുന്നതിന് 500 കോടി രൂപ വകയിരുത്തുമെന്നും ധനമന്ത്രി അറിയിച്ചു.