ബിജെപി നിയമസഭാ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു; രണ്ടിടത്ത് കെ സുരേന്ദ്രന്‍ മത്സരിക്കും

ശ്രീനു എസ്
ഞായര്‍, 14 മാര്‍ച്ച് 2021 (16:11 IST)
ബിജെപി നിയമസഭാ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷനായ കെ സുരേന്ദ്രന്‍ രണ്ടിടത്ത് മത്സരിക്കും. കോന്നിയിലും മഞ്ചേശ്വരത്തുമാണ് സുരേന്ദ്രന്‍ മത്സരിക്കുന്നത്. ഡല്‍ഹിയില്‍ ബിജെപി മുതിര്‍ന്ന നേതാവ് അരുണ്‍ സിങാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. 115 സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നത്. 25 സീറ്റുകളില്‍ ഘടക കക്ഷികള്‍ മത്സരിക്കും.
 
നേമത്ത് കുമ്മനം രാജശേഖരന്‍ മത്സരിക്കും. വട്ടിയൂര്‍ക്കാവില്‍ മത്സരിക്കുന്നത് വിവി രാജേഷാണ്. അതേസമയം മെട്രോമേന്‍ ഇ ശ്രീധരന്‍ പാലക്കാടാണ് മത്സരിക്കുന്നത്. സുരേഷ് ഗോപി തൃശൂര്‍ മത്സരിക്കും. പികെ കൃഷ്ണദാസ് കാട്ടാക്കടയാണ് മത്സരിക്കുന്നത്. മുന്‍ ഡിജിപി ജേക്കബ് തോമസ് ഇരിങ്ങാലക്കുട മത്സരിക്കും.

അനുബന്ധ വാര്‍ത്തകള്‍

Next Article