മുന്നറിയിപ്പ്: ഇന്നും നാളെയും ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഉയര്‍ന്ന താപനില 2 -3 ഡിഗ്രി സെല്‍ഷ്യസ് ഉയരാന്‍ സാധ്യത

ശ്രീനു എസ്

ഞായര്‍, 14 മാര്‍ച്ച് 2021 (14:19 IST)
മാര്‍ച്ച് 14,15 തീയ്യതികളില്‍ ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഉയര്‍ന്ന താപനില 2 -3 ഡിഗ്രി സെല്‍ഷ്യസ് ഉയരാന്‍ സാധ്യത. കഴിഞ്ഞ ദിവസം ഏറ്റവും അധികം ദിനന്തരീക്ഷ താപനില രേഖപ്പെടുത്തിയ കേന്ദ്ര കലാവസ്ഥ വകുപ്പിന്റെ സ്റ്റേഷനുകള്‍ വെള്ളാനിക്കര (36.9°C), കോട്ടയം (36.5°C) ആണ്. കേരളത്തില്‍ ദിനാന്തരീക്ഷ താപനില കൂടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
 
കേരളം ഉയര്‍ന്ന അന്തഃരീക്ഷ ആര്‍ദ്രതയുള്ള ഒരു തീരദേശ സംസ്ഥാനമായതിനാല്‍ താപനില ഉയരുന്നത് അനുഭവഭേദ്യമാകുന്ന ചൂട് വീണ്ടും ഉയര്‍ത്തുകയും സൂര്യാഘാതം, സൂര്യാതപം, നിര്‍ജ്ജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുകയും ചെയ്യും. ആയതിനാല്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കാനും  സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാനും നിര്‍ദേശിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍