ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് ഇത്തവണ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഉണ്ടായതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. തെരഞ്ഞെടുപ്പു ഫലം അറിഞ്ഞതിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ ഭാഗത്തുണ്ടായ ശക്തമായ പ്രതികരണമാണ് ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. സ്ത്രീ സുരക്ഷ ഉറപ്പു വരുത്തുന്നതില്‍ പരാജയപ്പെട്ട യു ഡി എഫ് സര്‍ക്കാരിന് വിരുദ്ധമായ സ്ത്രീകളുടെ വികാരവും ഇടതുവിജയത്തിന് കാരണമായെന്നും അദ്ദേഹം പറഞ്ഞു.
ജനപക്ഷത്തു നിന്ന് കൊണ്ട് എല്‍ ഡി എഫ് പ്രഖ്യാപിച്ചിട്ടുള്ള മാനിഫെസ്റ്റോ അടിസ്ഥാനമാക്കി നടപടിയെടുക്കും. സ്ത്രീസുരക്ഷ ഉറപ്പാക്കാന്‍ നടപടിയെടുക്കും. ഇതു വരെയുള്ള തെരഞ്ഞെടുപ്പ് ചരിത്രത്തില്‍
കോണ്‍ഗ്രസിന് കിട്ടിയ സീറ്റുകളില്‍ ഏറ്റവും കുറഞ്ഞ സീറ്റാണ് ഇത്തവണ ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഈ പരാജയം വ്യക്തമാക്കുന്നത് കോണ്‍ഗ്രസ് നയങ്ങളെ ജനങ്ങള്‍ നിരാകരിച്ചിരിക്കുന്നു എന്നാണെന്നും അദ്ദേഹം പറഞ്ഞു.