സംസ്ഥാനത്തെ അഞ്ഞൂറോളം ബൂത്തുകളിൽ എൻഡിഎ‌ക്ക് ഒരു വോട്ട് മാത്രം, മഞ്ചേശ്വരം ഉൾപ്പടെ 318 ബൂത്തിൽ പൂജ്യം വോട്ട്: നാണംകെട്ട തോൽവി

തിങ്കള്‍, 10 മെയ് 2021 (14:47 IST)
നിയമസഭാ തിരെഞ്ഞെടുപ്പിൽ ബിജെപി നേരിട്ടത് ഞെട്ടിപ്പിക്കുന്ന തോൽവിയെന്ന് റിപ്പോർട്ട്. സംസ്ഥാനത്തെ 318 പോളിങ് ബൂത്തുകളിൽ എൻഡിഎ സ്ഥാനാർത്ഥികൾക്ക് ഒരു വോട്ട് പോലുമില്ല. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ 65000ൽ പരം വോട്ടു നേടിയ  മഞ്ചേശ്വരത്തെ രണ്ടു ബൂത്തുൾപ്പെടെ 59 നിയോജകമണ്ഡലങ്ങളിലാണ് പാർട്ടിയെ നാണം കെടുത്തിയ വോട്ടില്ലായ്‌മ.
 
70 മണ്ഡലങ്ങളിലായി 493 ബൂത്തുകളിൽ എൻഡിഎ സ്ഥാനാർഥികൾക്ക് ഒരു വോട്ട് മാത്രമാണ് ലഭിച്ചിരിക്കുന്നത്. ആയിരത്തിലധികം ബൂത്തുകളിൽ മുന്നണി സ്ഥാനാർഥികൾക്ക് കിട്ടിയത് രണ്ടു മുതൽ അഞ്ച് വരെ വോട്ട് മാത്രം. തിരെഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കുകളിലാണ് ഈ വിവരമുള്ളത്.
 
അതേസമയം മുൻപെങ്ങുമില്ലാത്തവിധം കോടിക്കണക്കിന് രൂപ മുടക്കിയാണ് ബിജെപി ഇത്തവണ പ്രചാരണത്തിനിറങ്ങിയത്. താര സ്ഥാനാർഥികളും മത്സരിച്ച മണ്ഡലങ്ങളിൽ പോലും വോട്ടില്ലാത്ത ബൂത്തുകൾ ഉണ്ടായി. പല മേഖലകളിലും പ്രചാരണം യാതൊരു ചലനവും സൃഷ്‌ടിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതാണ് തിരെഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍