ശ്രീജിത്ത് രവി പരാതിക്കാരായ കുട്ടികൾക്ക് നേരെ മുൻപും നഗ്നതാ പ്രദർശനം നടത്തിയതായി രക്ഷിതാക്കൾ

വ്യാഴം, 7 ജൂലൈ 2022 (12:52 IST)
നടൻ ശ്രീജിത്ത് രവി പരാതിക്കാരായ കുട്ടികൾക്ക് നേരെ മുൻപും നഗ്നതാപ്രദർശനം നടത്തിയിരുന്നതായി രക്ഷിതാക്കൾ. നാലാം തീയതിയുടെ മൂന്ന് ദിവസം മുൻപ് ശ്രീജിത്ത് രവി നഗ്നതാ പ്രദർശനം നടത്തിയെങ്കിലും പരാതി നൽകിയില്ല. കഴിഞ്ഞ ദിവസവും സംഭവം ആവർത്തിച്ചതോടെയാണ് പരാതിയുമായി മുന്നോട്ട് നീങ്ങിയതെന്ന് പരാതിക്കാർ പറയുന്നു.
 
ശ്രീജിത്ത് രവി നാലാം തിയതിയും അഞ്ചാം തിയതിയും ഫ്ലാറ്റിനടുത്തുള്ള ഇടവഴിയിലെത്തി. നാലാം തിയതി വളരെ മോശമായ രീതിയിലാണ് പ്രദർശനം നടത്തിയതെന്ന് രക്ഷിതാക്കൾ പറയുന്നു. അഞ്ചാം തീയതിയും ഇയാളുടെ കാർ ഇവിടെ എത്തിയെന്നും വീണ്ടും നഗ്നതാപ്രദർശനത്തിന് ശ്രമമുണ്ടായെന്നും രക്ഷിതാക്കൾ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍