വീട്ടമ്മയുടെ മാല കവര്‍ന്ന ഇരുപതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിത്തുറ വിളയില്‍കുളം മാടന്‍ കാവിനടുത്ത് താമസിക്കുന്ന വാവ എന്ന കൃഷ്ണ എസ് ബാബുവാണു പൊലീസ് പിടിയിലായത്.
കഴിഞ്ഞ ഡിസംബറില്‍ മൊബൈല്‍ ഫോണിലൂടെ പ്രണയം നടിച്ച് വീട്ടമ്മയെ വിളിച്ചു വരുത്തിയാണ് ഇയാള്‍ മാല കവര്‍ന്നതെന്ന്‍ പൊലീസ് അറിയിച്ചു. ചന്തവിള സ്വദേശിയായ വീട്ടമ്മയെ പ്രണയം നടിച്ച് സ്കൂട്ടര്‍ വാങ്ങിനല്‍കാം എന്ന് വിളിച്ചു വരുത്തുകയായിരുന്നു.
കഴക്കൂട്ടം റയില്‍വേ സ്റ്റേഷനടുത്തുള്ള ഇടറോഡില്‍ എത്തിയ വീട്ടമ്മയെ വാവ ദേഹോപദ്രവം ഏല്‍പ്പിക്കുകയും തുടര്‍ന്ന് ഒന്നര പവനോളം വരുന്ന മാല പിടിച്ചുപറിക്കുകയും ആയിരുന്നു. സഹികെട്ട വീട്ടമ്മ തുമ്പ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഇയാളെ പൊലീസ് വലയിലാക്കിയത്.
ഇയാളുടെ പേരില്‍ തുമ്പ, കഴക്കൂട്ടം പൊലീസ് സ്റ്റേഷനുകളില്‍ എട്ടോളം കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.