കട്ടപ്പനയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച റേഷന്‍കടയുടമ അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 6 ഒക്‌ടോബര്‍ 2021 (12:16 IST)
കട്ടപ്പനയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച റേഷന്‍കടയുടമ അറസ്റ്റില്‍. കട്ടപ്പന സ്വദേശി സാബുവാണ് അറസ്റ്റിലായത്. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് സാബു അതിക്രമിച്ചുകയറി 12വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. 
 
പെണ്‍കുട്ടി ഓടി രക്ഷപ്പെട്ടതിനെ തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. ഓഗസ്റ്റ് 21നായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍