നേരത്തെ സി ബി ഐക്കു മുമ്പില്‍ ഹാജരാകുമെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും ഉച്ചയോടെ നിലപാട് മാറ്റുകയായിരുന്നു. അതേസമയം, കേസില്‍ ജയരാജനെ പ്രതി ചേര്‍ക്കുമോ എന്ന കാര്യത്തില്‍ സി ബി ഐ ഇപ്പോഴും വ്യക്തമാക്കിയിട്ടില്ല.
ആര് എസ് എസ് ജില്ല ശാരീരിക് ശിക്ഷണ്‍ പ്രമുഖ് മനോജ് കൊല്ലപ്പെട്ട കേസില്‍ ഈ മാസം ആറിന് ഹാജരാകണമെന്ന് സി ബി ഐ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍, ആരോഗ്യകാരണങ്ങളാല്‍ ഒരാഴ്ചത്തേക്ക് ഹാജരാകാന്‍ കഴിയില്ലെന്ന് അദ്ദേഹം സി ബി ഐയെ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു ഞായറാഴ്ച വീണ്ടും നോട്ടീസ് അയച്ചത്.