കാസർകോട് പട്ടാപ്പകല്‍ എരിയാല്‍ കുട്ലു സര്‍വീസ് സഹകരണ ബാങ്കില്‍ വന്‍ കവര്‍ച്ച. കുടുലു സർവീസ് സഹകരണ ബാങ്കിലാണ് മോഷണം നടന്നത്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ ബൈക്കില്‍ മുഖംമൂടി ധരിച്ചെത്തിയ നാലംഗസംഘം ബാങ്കിനുള്ളിലേക്കു കയറി ജീവനക്കാരെ കത്തികാട്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തുകയായിരുന്നു. ഈ സമയം ബാങ്കില്‍ രണ്ട് ജീവനക്കാരികളും സ്വര്‍ണം പണയം വയ്ക്കാനെത്തിയ യുവതിയും മാത്രമാണുണ്ടായത്.
12 ലക്ഷം രൂപയും 21 കിലോ സ്വര്‍ണവും അഞ്ചംഗ സംഘം കവര്‍ന്നു. ബാങ്കില്‍ പോലീസ് പരിശോധന തുടങ്ങി. കവര്‍ച്ചക്കാര്‍ക്കായി ഊര്‍ജിത തെരച്ചില്‍ ആരംഭിച്ചു.പണയം വയ്ക്കാന്‍ 21 പവന് സ്വര്‍ണവുമായെത്തിയ വീട്ടമ്മയേയും ഭീഷണിപ്പെടുത്തി ഇവര്‍ സ്വര്‍ണ്ണം കര്‍ന്നു.സ്ഥലത്തെത്തിയ പൊലീസ് ജീവനക്കാരിൽ നിന്നും തെളിവെടുത്തു.