തേവലക്കര പുത്തന്‍ സങ്കേതം ബിജു ഭവനത്തില്‍ ശ്രീകല എന്ന മുപ്പത്തിയൊന്നുകാരിയായ വീട്ടമ്മ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവ് ബിജുകുമാറിനെ (34) പൊലീസ് അറസ്റ്റ് ചെയ്തു. സ്ത്രീധന പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്.
ബിജുകുമാറിന്‍റെ മാതാവ് ബേബി അമ്മയെ (60) കേസില്‍ രണ്ടാം പ്രതിയാക്കിയിട്ടുണ്ട്. ഫെബ്രുവരി 25 നു രാത്രി പതിനൊന്നരയോടെയാണു ശ്രീകല വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ചത്.
ആറ് വര്‍ഷം മുമ്പ് വിവാഹിതരായ ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട്. ഗള്‍ഫിലായിരുന്ന ബിജു കുമാര്‍ അടുത്തിടെയാണ് നാട്ടിലെത്തിയത്. സ്ത്രീധനമായി അഞ്ച് ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ട് ബിജു ശ്രീകലയുമായി വഴക്കിടുകയും മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും ചെയ്തിരുന്നു. പീഡനം സഹിക്കാന്‍ കഴിയാതെയായപ്പോളാണ് ശ്രീകല ആത്മഹത്യ ചെയ്തത്.
കരുനാഗപ്പള്ളി എ സി എസ് സുരേഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ തേവലക്കര കൃഷി ഓഫീസിനു സമീപത്തു നിന്നാണ് അറസ്റ്റ് ചെയ്തത്.