കുളിക്കാനിറങ്ങിയ മൂന്നു വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

Webdunia
ഞായര്‍, 11 മെയ് 2014 (16:58 IST)
കായലില്‍ കുളിക്കാനിറങ്ങിയ മൂന്നു വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. രതീഷ്(16), അമല്‍ കൃഷ്ണ(15), അഭിജിത്(15) എന്നിവരാണ് മുങ്ങി മരിച്ചത്. ശാസ്താംകോട്ട പുന്നമൂടിനു സമീപം ഇഞ്ചക്കല്‍ കായലിലാണ് സംഭവം.

ഇവരില്‍ ഒരാള്‍ രക്ഷപെട്ടു. ഭരണിക്കാവ് ജെഎം എച്ച് എസ്എസിലെയും ശാസതാംകോട്ട ഗവണ്‍മെന്റെ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെയും വിദ്യാര്‍ഥികളാണ് അപകടത്തില്‍ പെട്ടത്.