കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വ്വീസുകള്‍ മുന്നറിയിപ്പില്ലാതെ വെട്ടിക്കുറയ്ക്കുന്നു. മധ്യവേനല്‍ അവധി തുടങ്ങുന്നതിനു മുമ്പുള്ള മാസങ്ങളില്‍ ഉണ്ടാകുന്ന നഷ്ടം മുന്‍കൂട്ടി കണ്ടുകൊണ്ടാണ് വിമാനക്കമ്പനികള്‍ സര്‍വ്വീസുകള്‍ വെട്ടിക്കുറയ്ക്കുന്നത്.
സര്‍വ്വീസുകള്‍ വെട്ടിക്കുറയ്ക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് സ്വകാര്യ വിമാനക്കമ്പനികളാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിക്കായി പോകുന്ന യാത്രക്കാരെയാണ് വിമാനക്കമ്പനികളുടെ ഈ നടപടി ഏറെ ബുദ്ധിമുട്ടിലാക്കുന്നത്.
എത്തിഹാദ് എയര്‍വേസ്, സൌദി എയര്‍, എയര്‍ ഇന്ത്യ എന്നിവയാണ് സര്‍വ്വീസുകളില്‍ വെട്ടിക്കുറവ് നടത്തിയിരിക്കുന്നത്. ഒരു സര്‍വ്വീസിന് ആവശ്യമുള്ള യാത്രക്കാരില്ലാത്ത സമയങ്ങളില്‍ രണ്ടു സര്‍വ്വീസുകള്‍ ഒന്നാക്കി സര്‍വ്വീസ് നടത്തുകയാണ് വിമാനക്കമ്പനികള്‍ ചെയ്യുന്നത്.