തലശ്ശേരി സ്റ്റേഡിയത്തിന്റെ പ്രവർത്തനം പുരോഗമിക്കുന്നു, കായികരംഗത്ത് പ്രവർത്തിക്കുന്നവരുടെ അഭിപ്രായങ്ങൾ സ്വീകരിക്കുമെന്ന് എ എൻ ഷംസീർ

ശനി, 23 ജൂലൈ 2016 (09:53 IST)
തലശ്ശേരി സ്റ്റേഡിയത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുവെന്ന് എ എൻ ഷസീർ എം എൽ എ വ്യക്തമാക്കി. സ്റ്റേഡിയത്തിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് കായിക താരങ്ങളുടെയും, തലശ്ശേരിയിലെ കായികരംഗത്ത് പ്രവർത്തിക്കുന്നവരുടെ നിർദ്ദേശങ്ങളും, അഭിപ്രയങ്ങളും സ്വീകരിച്ച് കൊണ്ട് തന്നെ മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് എം എൽ എ ഇക്കാര്യം അറിയിച്ചത്.
 
ഷംസീറിന്റെ ഫേസ്ബുക് പോസ്റ്റ്:
 
തലശ്ശേരി സ്റ്റേഡിയത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. കായിക രംഗത്ത് നിരവധിയായ വിലപ്പെട്ട സംഭാവനകൾ നൽകിയ ചരിത്ര മണ്ണാണ് തലശ്ശേരി. എല്ലാ കായിക വിഭാഗങ്ങളിലും തലശ്ശേരിയുടെ ഭാഗമായിട്ടുള്ള പ്രതിഭകളെ കാണാൻ കഴിയുന്നതാണ്.
തലശ്ശേരിയിൽ കായിക രംഗത്ത് ഒട്ടേറേ പ്രതിഭകളെ വാർത്തെടുക്കുന്നതിൽ തലശ്ശേരി സായിയും, കായിക അദ്ധ്യാപകരും, തലശ്ശേരിയിലെ മറ്റ് സംഘടനകളും വഹിച്ച പങ്ക് ചെറുതല്ല. ഔദ്യോഗിക കാലഘട്ടത്തിൽ വിരമിച്ചതിന് ശേഷവും യാതൊരു പ്രതിഫലവും കാംക്ഷിക്കാതെ തന്നെ സ്പോർട്സിന് വേണ്ടി ജീവിതം സമർപ്പിച്ച നിരവധിയായ കായിക അദ്ധ്യാപകർ ഇന്നും തലശ്ശേരിയിലുണ്ട് .
 
തലശ്ശേരി സ്റ്റേഡിയം നിരവധിപേരുടെ പരിശീലന കളരി കൂടിയാണ് അത് കൊണ്ട് തന്നെ തലശ്ശേരി സ്റ്റേഡിയവുമായി ബന്ധപ്പെട്ട് നിരവധിയായ നിർദ്ദേശങ്ങൾ ഈ രംഗത്ത് പ്രവർത്തിക്കുന്നവർക്കുണ്ട്. കഴിഞ്ഞ ആഴ്ച ഇതുമായി ബന്ധപ്പെട്ട് ചില നിർദ്ദേശങ്ങൾ കായിക രംഗത്ത് പ്രവർത്തിക്കുന്നവർ എന്റെ ശ്രദ്ധയിൽപെടുത്തിയിരുന്നു.
 
ഇന്ന് ഊരാളുക്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപറേറ്റീവ് സൊസൈറ്റി എൻജിനീയറുമായി തലശ്ശേരി കായികരംഗത്ത് പ്രവർത്തിക്കുന്നവരുടെ കൂടി സാനിധ്യത്തിൽ നവീകരണ പ്രവൃത്തിയുമായി ബന്ധപ്പെട്ട ചില നിർദേശങ്ങൾ അറിയിച്ചിട്ടുണ്ട്. അതുമായി ബന്ധപ്പട്ട് വേണ്ട നടപടികൾ സ്വീകരിക്കുന്നതാണ് എന്ന് ഊരാളുക്കൽ സൊസൈറ്റി ഡയറക്ടർ അറിയിച്ചിട്ടുണ്ട്.
 
സ്റ്റേഡിയത്തിന്റെ പ്രവർത്തനാവുമായി ബന്ധപ്പെട്ട് കായിക താരങ്ങളുടെയും, തലശ്ശേരിയിലെ കായികരംഗത്ത് പ്രവർത്തിക്കുന്നവരുടെ നിർദ്ദേശങ്ങളും, അഭിപ്രയങ്ങളും സ്വീകരിച്ച് കൊണ്ട് തന്നെ മുന്നോട്ട് പോവും.

വെബ്ദുനിയ വായിക്കുക