കണ്ണൂരില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു

ചൊവ്വ, 16 ഫെബ്രുവരി 2016 (08:03 IST)
കണ്ണൂരില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. പാപ്പിനിശ്ശേരി അരോളിലെ ആസാദ് നഗര്‍ കോളനിയിലെ പരക്കോത്ത് വളപ്പില്‍ സുജിത്ത് ആണ് കൊല്ലപ്പെട്ടത്. ഇയാള്‍ക്ക് 27 വയസ്സ് ആയിരുന്നു. തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം നടന്നത്. 
 
ഒരു സംഘം ആളുകള്‍ സുജിത്തിന്റെ വീട്ടിലെത്തി ഇയാളെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ആക്രമണം തടയാന്‍ എത്തിയ സുജിത്തിന്റെ മാതാപിതാക്കള്‍ക്കും സഹോദരനും പരുക്കേറ്റു.
 
തിങ്കളാഴ്ച രാത്രി 11 മണിയോടെ 10 പേരടങ്ങുന്ന അംഗം സംഘം വീട്ടില്‍ കയറി വെട്ടിയും വടികൊണ്ട് അടിച്ചും കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ സുജിത്തിനെ കണ്ണൂര്‍ എ കെ ജി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
 
മൃതദേഹം ജില്ല ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഘര്‍ഷം കണക്കിലെടുത്ത് അരോളിയിലും പരിസരത്തും കനത്ത പൊലീസ് സന്നാഹം ഏര്‍പ്പെടുത്തി.

വെബ്ദുനിയ വായിക്കുക