കണ്ണൂരില്‍ വാഹന പരിശോധനയ്ക്കിടെ എക്‌സൈസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയി; യുവാവ് അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍
ശനി, 8 ജൂണ്‍ 2024 (19:27 IST)
കണ്ണൂരില്‍ വാഹന പരിശോധനയ്ക്കിടെ എക്‌സൈസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയി. സംഭവത്തില്‍ ബേപ്പൂര്‍ സ്വദേശിയായ യുവാവ് അറസ്റ്റിലായി. ബേപ്പൂര്‍ സ്വദേശിയായ യാസര്‍ അറാഫത്താണ് അറസ്റ്റിലായത്. കാറിനുള്ളില്‍ ഉദ്യോഗസ്ഥന്‍ പരിശോധന നടത്തുന്നതിനിടയാണ് ചെക്‌പോസ്റ്റില്‍ വച്ച് ഉദ്യോഗസ്ഥനുമായി കാറില്‍ കടന്നു കളഞ്ഞത്.
 
പിന്നീട് മൂന്നു കിലോമീറ്റര്‍ അകലെ ഉദ്യോഗസ്ഥനെ ഇറക്കിവിടുകയായിരുന്നു. കണ്ണൂര്‍ കൂട്ടുപുഴ ചെക്‌പോസ്റ്റില്‍ വെച്ചാണ് സംഭവമുണ്ടായത്. മയക്കുമരുന്ന് സംഘത്തിലെ കണ്ണിയാണ് യാസറെന്ന് എക്‌സൈസ് അധികൃതര്‍ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article