പ്രണയപ്പക: കണ്ണൂരില്‍ 22കാരിയെ വീട്ടില്‍കയറി വെട്ടിക്കൊലപ്പെടുത്തി, പ്രതി പിടിയില്‍

സിആര്‍ രവിചന്ദ്രന്‍

ശനി, 22 ഒക്‌ടോബര്‍ 2022 (16:02 IST)
കണ്ണൂരില്‍ 22കാരിയെ വീട്ടില്‍കയറി വെട്ടിക്കൊലപ്പെടുത്തി. കണ്ണൂര്‍ പാനൂരിലാണ് സംഭവം. വള്ളിയായി സ്വദേശിനി വിഷ്ണുപ്രിയ ആണ് കൊല്ലപ്പെട്ടത്. പ്രണയം നിരസിച്ചതിന്റെ പകയാണ് ഇതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പ്രതി ശ്യാംജിത്തിനെ പൊലീസ് പിടികൂടി. വിഷ്ണുപ്രിയയുടെ സുഹൃത്തുക്കള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. 
 
യുവതിയുടെ കഴുത്ത് അറുത്ത നിലയിലായിരുന്നു. മാതാവ് വീട്ടിലെത്തിയപ്പോഴാണ് യുവതി കൊല്ലപ്പെട്ടത് അറിയുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍