നീലക്കുറിഞ്ഞി: സഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി, പൂക്കള്‍ പറിക്കുന്നത് ശിക്ഷാര്‍ഹം

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 21 ഒക്‌ടോബര്‍ 2022 (16:30 IST)
ഒക്ടോബര്‍ 22, 23, 24 തിയതികളില്‍, മൂന്നാര്‍, അടിമാലി, ബോഡിമെട്ട് ഭാഗങ്ങളില്‍ നിന്നും വിനോദ സഞ്ചാരികള്‍ വരുന്ന ബസ്സുകളും ട്രാവലറുകളും പൂപ്പാറ ജങ്ഷനില്‍ നിര്‍ത്തി, കെഎസ്ആര്‍ടിസി ഫീഡര്‍ ബസ്സുകളില്‍ സന്ദര്‍ശന സ്ഥലത്തേക്കും തിരികെ പൂപ്പാറ ജംഗ്ഷനിലേക്കും പോകണം. കുമളി, കട്ടപ്പന, നെടുംകണ്ടം ഭാഗങ്ങളില്‍ നിന്നും വിനോദ സഞ്ചാരികള്‍ വരുന്ന ബസുകളും, ട്രാവലറുകളും ഉടുമ്പന്‍ചോല ജങ്ഷനില്‍ നിര്‍ത്തി കെഎസ്ആര്‍ടിസി ഫീഡര്‍ ബസുകളില്‍ സന്ദര്‍ശന സ്ഥലത്തേക്കും തിരികെ ഉടുംമ്പന്‍ചോല ജംഗ്ഷനിലേക്കും പോകണം. രാവിലെ ആറു മുതല്‍ വൈകിട്ട് നാലു വരെയായിരിക്കും നീലക്കുറിഞ്ഞി കാണാന്‍ സമയം അനുവദിക്കുക.  സന്ദര്‍ശിക്കുന്നവര്‍ മെയിന്‍ ഗേറ്റ്  വഴി മാത്രം കയറുകയും ഇറങ്ങുകയും ചെയ്യുക. നീലക്കുറിഞ്ഞി പൂക്കള്‍ പറിക്കുന്നത് ശിക്ഷാര്‍ഹമാണ്. യാതൊരുകാരണവശാലും പ്ലാസ്റ്റിക്ക് കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും വലിച്ചെറിയാതെ സ്ഥലത്ത് സാഥാപിച്ചിരിക്കുന്ന വേസ്റ്റ് ബിന്നില്‍ നിക്ഷേപിക്കുക. എല്ലാ  ചെറിയ വാഹനങ്ങളും പോലീസിന്റെ നിര്‍ദ്ദേശാനുസരണം പാര്‍ക്ക് ചെയ്യണം.
 
മൂന്നാര്‍, അടിമാലി, ബോഡിമെട്ട് ഭാഗങ്ങളില്‍ നിന്നും നെടുംകണ്ടം ഭാഗത്തേക്ക് പോകേണ്ട വിനോദ സഞ്ചാരികള്‍ അല്ലാത്ത യാത്രക്കാര്‍ പൂപ്പാറ, മുരിക്കുതൊട്ടി, സേനാപതി, വട്ടപ്പാറ വഴി പോകേണ്ടതാണ്. കുമളി, കട്ടപ്പന, നെടുംകണ്ടം ഭാഗങ്ങളില്‍ നിന്നും പൂപ്പാറ ഭാഗത്തേക്ക് പോകേണ്ട  യാത്രക്കാര്‍ ഉടുമ്പന്‍ചോല, വട്ടപ്പാറ, സേനാപതി വഴി പോകേണ്ടതാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍