പൗരസ്വാതന്ത്ര്യം എല്ലാവരുടെയും അവകാശമാണ്; എംടിയെ വിമര്‍ശിക്കാനുളള അവകാശവും സംരക്ഷിക്കപ്പെടണം: കാനം രാജേന്ദ്രന്‍

വ്യാഴം, 5 ജനുവരി 2017 (10:19 IST)
എംടി വാസുദേവന്‍ നായര്‍ക്കുള്ള പിന്തുണയുടെ പേരില്‍ ഇത്രയും ഒച്ചപ്പാടിന്റെ കാര്യമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എംടിക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നവരാരും കമല്‍ സി ചവറയെ അറസ്റ്റ് ചെയ്തപ്പോള്‍ ഒന്നും മിണ്ടിയതായി കണ്ടില്ല. പൗരസ്വാതന്ത്ര്യമെന്നത് എല്ലാവരുടെയും അവകാശമാണ്. എംടിയെ പിന്തുണക്കുന്നതിനും വിമര്‍ശിക്കുന്നതിനുമുള്ള അവകാശം ഒരുപോലെ സംരക്ഷിക്കപ്പെടണമെന്നും കാനം അഭിപ്രായപ്പെട്ടു.
 
പൗരസ്വാതന്ത്ര്യത്തിന്റെ മൂല്യം ഉയര്‍ത്തിപ്പിടിക്കാനാണ് സിപിഐ ശ്രദ്ധിക്കുന്നത്. നോട്ട് നിരോധിച്ചത് സംബന്ധിച്ചുള്ള എംടിയുടെ കാഴ്ചപ്പാട് ശരിയാണ്. അതുതന്നെയാണ് സിപിഐയുടെയും അഭിപ്രായം.എഴുത്തുകാരന്റെ മൗലികാവകാശമെന്ന നിലയ്ക്ക് ഇത്തരം സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടതാണ്. എന്നാല്‍ എതിരഭിപ്രായമുള്ളവരുടെ വായ മൂടിക്കെട്ടാന്‍ ശ്രമ്മിക്കുന്നത് ശരിയല്ലെന്നും കാനം വ്യക്തമാക്കി.
 

വെബ്ദുനിയ വായിക്കുക