ഇടതുമുന്നണി വിപുലീകരണത്തെക്കുറിച്ച് വീണ്ടും മനസ് തുറന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഇടതുമുന്നണി വിപുലീകരിക്കുന്ന കാര്യം അജണ്ടയിൽ ഉള്ള കാര്യം തന്നെയാണ്. എന്നാൽ പുതിയ കക്ഷികളെ മുന്നണിയിൽ ഉൾപ്പെടുത്തണോയെന്ന കാര്യത്തിൽ ഇടതുമുന്നണി തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുന്നണി വിട്ടുപോയ കക്ഷികൾ മടങ്ങി വരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മുന്നണി വിട്ടവര്‍ തിരിച്ചുവരണം. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ആർഎസ്പിയും ജനതാദളും എൽഡിഎഫിൽ മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷയെന്നും കാനം പറഞ്ഞു.