ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ആഘോഷ പരിപാടി സംഘടിപ്പിച്ച സിപിഎമ്മിനെ വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്. മാക്സിസവും ആത്മീയതയും ഒരിക്കലും യോജിച്ച് പോകില്ല. ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ നടന്നതുപോലുള്ള ആഘോഷങ്ങള്‍ സിപിഐ നടത്തില്ലെന്നും കാനം കാസര്‍ഗോഡ് പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പ് ഒക്‌ടോബറില്‍ തന്നെ നടത്തണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായി കാനം രാജേന്ദ്രന്‍ വ്യക്‌തമാക്കി. നിലവില്‍ തെരഞ്ഞെടുപ്പ് മാറ്റേണ്ട സാഹചര്യമില്ലെന്നും സര്‍വകക്ഷിയോഗത്തില്‍ കമ്മിഷനെ നിലപാട് അറിയിക്കുമെന്നും കാനം കൂട്ടിച്ചേര്‍ത്തു. നവംബര്‍ ഒന്നിന് തന്നെ സംസഥാനത്ത് പുതിയ ഭരണസമിതി വരണം. തെരഞ്ഞെടുപ്പ് നീട്ടിയാല്‍ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കണ്ണൂരില്‍ ഓണാഘോഷ പരിപാടികള്‍ പാര്‍ട്ടി നടത്തിയത് അണികളെ പിടിച്ചു നിര്‍ത്താനുള്ള തന്ത്രമായിട്ടല്ലെന്നു പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു. സിപിഎമ്മില്‍ നിന്നും അണികള്‍ ആരും തന്നെ കൊഴിഞ്ഞു പോകില്ലെന്നും. പ്രവര്‍ത്തകര്‍ പാർട്ടി വിട്ടുപോവുമെന്ന തരത്തിൽ ഒരു കൂട്ടർ കുപ്രചരണം നടത്തുകയാണെന്നും വിഎസ് രാവിലെ പറഞ്ഞിരുന്നു.