ഒരു കലാകാരനെ ഇത്രത്തോളം ക്രൂശിക്കാൻ പാടുണ്ടോ? ഇത്രയും തരംതാഴാൻ പാടില്ല, ഒരാളും!

Webdunia
തിങ്കള്‍, 9 ജനുവരി 2017 (12:21 IST)
ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണൻ കമലിനെതിരെ നടത്തിയ പ്രസ്താവന വിവാദമാകുകയാണ്. സംഭവത്തോട് പ്രതികരിക്കുകയാണ് സംവിധായകൻ കമൽ. ഇത്തരം ഭ്രാന്തൻ ജൽപ്പനങ്ങൾക്ക് മറുപടിയാൻ മാത്രം ബുദ്ധിശൂന്യനല്ല താനെന്ന് കമൽ മനോരമ ഓൺലൈനിനോട് പ്രതികരിച്ചു. ഒരു കലാകാരനെ ഇത്രത്തോളം ക്രൂശിക്കുന്ന തരത്തിൽ രാഷ്ട്രീയനേതാവ് ഒരിക്കലും തരംതാഴാൻ പാടില്ലെന്നും കമൽ വ്യക്തമാക്കി. 
 
കമലിന്​​ തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നായിരുന്നു രാധാകൃഷ്​ണൻ പറഞ്ഞത്. എസ്ഡിപിഐ പോലുള്ള തീവ്രവാദ സംഘടനകളിൽ പ്രവർത്തിക്കുന്ന വ്യക്തിയാണ് കമൽ. രാജ്യത്തു ജീവിക്കാൻ കഴിയില്ലെങ്കിൽ കമൽ രാജ്യംവിട്ടു പോകണം. നരേന്ദ്ര മോദിയെ നരഭോജിയെന്നു വിളിച്ചതിനുള്ള അംഗീകാരമാണ് അദ്ദേഹത്തിനു കിട്ടിയ ബോർഡ് ചെയർമാൻ സ്ഥാനമെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
 
ദേശിയഗാനം ആലപിക്കു​ന്ന സമയത്ത് എഴുന്നേറ്റ്​ നിൽക്ക​ണോ എന്ന സംശയമുള്ള ആളാണ്​ കമൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നരഭോജിയെന്നു വിളിച്ചതിനുള്ള അംഗീകാരമാണ് അദ്ദേഹത്തിനു കിട്ടിയ ബോർഡ് ചെയർമാൻ സ്ഥാനമെന്നും രാധാകൃഷ്​ണൻ കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ സുപ്രീം കോടതി പുറപ്പെടുവിച്ച ഒരു ഉത്തരവിനോടു കമലിന്റെ നിലപാടു രാജ്യത്തിനു യോജിച്ചതല്ലെന്നും രാധാകൃഷ്ണൻ പറഞ്ഞിരുന്നു. 
Next Article