പരാതി നൽകിയതിന്റെ പേരിൽ ചിലർ തന്നെ മാനസികമായി പീഡിപ്പിക്കുന്നു. പ്രതികൾ അല്ലാത്തവർ എന്തിനാണ് പേടിക്കുന്നത്. പൊലീസിന്റെ ചോദ്യങ്ങളെ അവർ നേരിടണമെന്നും രാമകൃഷ്ണൻ ആവശ്യപ്പെട്ടു. സഹായികളായ അരുണും വിപിനും വിനയനും അവിടെ ചാരായം എത്തിക്കാറുണ്ട്. തലേദിവസത്തെ പരിപാടിക്ക് സാബുവും ജാഫറും വന്നതായി പറഞ്ഞത് ചേട്ടന്റെ മാനേജരായിരുന്ന ജോബിയാണ്. ഇവരേയും ചോദ്യം ചെയ്യണം.
ലാബുകളിൽനിന്നുള്ള വ്യത്യസ്ത റിപ്പോർട്ടുകളും ദുരൂഹതയുണ്ടാക്കുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടതും അത്തരമൊരു സാഹചര്യത്തിലാണ്. തലേദിവസം വൈകിട്ട് അവിടെ വന്നവരെക്കുറിച്ചും സഹായികളെക്കുറിച്ചും ആശുപത്രിയിലേക്കെത്തിക്കാതെ അവിടെ വച്ചുതന്നെ ചികിൽസിച്ച ഡോക്ടറെക്കുറിച്ചും വിശദമായ അന്വേഷണം നടത്തണം. അവരെ ചോദ്യം ചെയ്യണം.