കലാഭവൻ മണിയുടെ ശശീരത്തിൽ കണ്ടെത്തിയ മെഥനോൾ ബിയർ കഴിച്ചതിനാലാകാമെന്ന് പൊലീസ്. മണിയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം ഊർജ്ജിതമാക്കുന്നതിനായി മെഡിക്കൽ ബോർഡ് രൂപീകരിക്കുന്നതിന് മുൻപ് നടന്ന ചർച്ചക്കിടയിലാണ് ഇത്തരത്തിലൊരു സൂചന സംഘത്തിന് ലഭിച്ചത്.
മണിയുടെ ശരീരത്തിൽ കണ്ടെത്തിയ മെഥനോൾ വ്യാജചാരായം വഴിയായിരിക്കാം കടന്നതെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ഇതുവരെയുണ്ടായിരുന്ന നിഗമനം. അതോടൊപ്പം ശരീരത്തിൽ കണ്ടെത്തിയ കീടനാശിനിയുടെയും മെഥനോളിന്റെയും അളവ് സ്ഥിരീകരിക്കുന്നതിനായി ഹൈദരാബാദിലെ കേന്ദ്രസർക്കാർ ലാബിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് അന്വേഷണസംഘം.
ചെറിയ തോതിലാണെങ്കിലും ബിയറിലും മെഥനോളിന്റെ അംശമുണ്ട്. സംഭവദിവസം മണി പതിനഞ്ചോളം ബിയർ കഴിച്ചുവെന്നാണ് അന്വേഷണ സംഘത്തിനുള്ള വിവരം. കരൾ രോഗമുണ്ടായിരുന്ന മണി അത്രയും ബിയർ ഒരുമിച്ച് കഴിച്ചതിലൂടെ ബിയർ വഴി ശരീരത്തിൽ കലർന്ന മെഥനോൾ ആരോഗ്യത്തെ ബാധിച്ചുവെന്നാണ് സൂചന.