എഴുപതുകാരന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു

എ കെ ജെ അയ്യര്‍

വ്യാഴം, 4 ഫെബ്രുവരി 2021 (09:44 IST)
കടയ്ക്കല്‍: ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന വയോധികന്റെ ദുരൂഹ മരണം കൊലപാതകമെന്ന് തെളിഞ്ഞു. എഴുപതുകാരനായ കടയ്ക്കല്‍ പൊതിയാരുവിള ഇഞ്ചിമുക്ക് സ്വദേശി ഗോപാലനെ രണ്ട് ദിവസം മുമ്പാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
 
മോഷ്ടാക്കള്‍ ആണ് ഇയാളെ കഴുത്തു ഞെരിച്ചു കൊന്നതെന്ന് പോലീസ് കണ്ടെത്തി. വ്യാപകമായ അന്വേഷണത്തില്‍ കൊലപാതകികളായ രണ്ട് പേരെ പോലീസ് അറസ്റ്ററ് ചെയ്തു. കഴുത്തിലും ഇരു കാലുകളുടെ മുട്ടിലും മുറിവേറ്റു വിവസ്ത്രനായാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
 
ഗോപാലന്‍ ധരിച്ചിരുന്ന ഒന്നര പവന്‍ മാലയും കാണാനില്ലായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിനിടെ പൊതിയാരുവിള സ്വദേശി രമേശന്‍ എന്നയാള്‍ സ്വര്‍ണ്ണമാല വില്‍ക്കാന്‍ കടകളിലെ ഒരു കടയില്‍ എത്തിയപ്പോഴാണ് സംശയം തോന്നി ഇയാളെ ചോദ്യം ചെയ്തതും കൊലപാതകത്തിന്റെ വിവരം അറിഞ്ഞതും. സ്ഥിരം മദ്യപാനിയായ രമേശനും കൂട്ടാളിയായ ജയന്‍ എന്നയാളും  ചേര്‍ന്നാണ് ഗോപാലന്റെ കഴുത്തില്‍ തോര്‍ത്ത് മുറുക്കി കൊന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍