തെരുവ് നായകളെ കൊന്നൊടുക്കുന്നതിന് ചില നിയമതടസങ്ങളുണ്ട്; എങ്കിലും മൂന്ന് വര്‍ഷത്തിനകം ഇവയെ പൂര്‍ണമായും ഇല്ലാതാക്കും: കെ ടി ജലീല്‍

Webdunia
വെള്ളി, 28 ഒക്‌ടോബര്‍ 2016 (11:32 IST)
സംസ്ഥാനത്ത് രൂക്ഷമായി തുടരുന്ന തെരുവ് നായ ശല്യത്തിന് പരിഹാരം കാണാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി കെ ടി ജലീല്‍. നായകളെ കൊന്നൊടുക്കുന്നതിന് ചില നിയമതടസങ്ങളുണ്ട്, എങ്കിലും മൂന്ന് വര്‍ഷത്തിനകം തെരുവ് നായകളെ പൂര്‍ണമായും ഇല്ലാതാക്കുമെന്നും മന്ത്രി നിയമഭയില്‍ വ്യക്തമാക്കി.
 
അക്രമകാരികളായ നായകളെ വേദനയില്ലാതെ കൊന്നൊടുക്കുന്നതിന് നിയമമുണ്ടെന്നും തെരുവ് നായകളെ കൊല്ലുക തന്നെ വേണമെന്നും ആവശ്യപ്പെട്ട് പി.കെ ബഷീര്‍ എം.എല്‍.എ നിയമഭയില്‍ അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിനാണ് ഇക്കാര്യത്തില്‍ രാഷ്ട്രീയമില്ലെന്നും പ്രശ്നം ഗൗരമായി തന്നെ കാണുമെന്നും  കെ ടി ജലീല്‍ മറുപടി നല്‍കിയത്.  
 
Next Article