യുപി മാതൃകയിൽ ലൗ ജിഹാദിനെതിരെ നിയമ നിർമാണം ബിജെപി പ്രകടനപത്രികയിലെ പ്രധാന അജണ്ട: കെ സുരേന്ദ്രൻ

Webdunia
ശനി, 27 ഫെബ്രുവരി 2021 (12:21 IST)
ലൗ ജിഹാദിനെതിരെയുള്ള നിയമനിർമാണം നിയമസഭാ തിരെഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രധാന‌ അജണ്ടയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പാലക്കാട് നടത്തിയ വാർത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുകയായിരുന്നു അദ്ദേഹം.
 
സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ പരിഹരിക്കുന്നതില്‍ ദയനീയമായി പരാജയപ്പെട്ട സര്‍ക്കാര്‍ ആണിത്. വ്യവസായ,നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റുമെന്നായിരുന്നു ഇവരുടെ അവകാശവാദം എന്നാൽ ഈ സര്‍ക്കാര്‍ വന്നതിന് ശേഷം പ്രധാനപ്പെട്ട ഒരു സംരംഭകനും കേരളത്തില്‍ നിക്ഷേപം നടത്തിയിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article