യോഗിയുടെ കാൽ കഴുകിയ വെള്ളം കുടിക്കാനുള്ള യോഗ്യതയെ പിണറായിക്കുള്ളു: മുഖ്യമന്ത്രിക്കെതിരെ കെ സുരേന്ദ്രൻ

വെള്ളി, 26 ഫെബ്രുവരി 2021 (14:23 IST)
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമർശിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. യോഗി ആദിത്യനാഥ് എവിടെ കിടക്കുന്നുവെന്നും അദ്ദേഹത്തിന്റെ കാൽ കഴുകിയ വെള്ളം കുടിക്കാനുള്ള യോഗ്യത മാത്രമെ പിണറായി വിജയനുള്ളുവെന്നും സുരേന്ദ്രൻ പറഞ്ഞു.
 
 ബിജെപി നടത്തുന്ന വിജയ് യാത്രയുടെ ഭാഗമായി മലപ്പുറത്തെത്തിയപ്പോളായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. യോഗിക്കും രാഹുൽ ഗാന്ധിക്കുമെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം രൂക്ഷമായ വിമർശനം നടത്തിയിരുന്നു. ഇതിനെതിരായാണ് സുരേന്ദ്രന്റെ പ്രകോപനപരമായ മറുപടി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍