കെ.സുധാകരന്‍ കെപിസിസി പ്രസിഡന്റ്

ചൊവ്വ, 8 ജൂണ്‍ 2021 (12:30 IST)
കെപിസിസി അധ്യക്ഷനായി കെ.സുധാകരനെ തീരുമാനിച്ചു. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. മറ്റുപേരുകളൊന്നും ഹൈക്കമാന്‍ഡിന്റെ പരിഗണനയിലുണ്ടായിരുന്നില്ല. ഹൈക്കമാന്‍ഡ് പ്രതിനിധി താരിഖ് അന്‍വര്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് തീരുമാനം. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കോണ്‍ഗ്രസില്‍ നിന്നു ബഹുഭൂരിപക്ഷം എംഎല്‍എമാരും എംപിമാരും സുധാകരനെ പിന്തുണച്ചതായാണ് വിവരം. മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ കെപിസിസി അധ്യക്ഷ സ്ഥാനത്തേയ്ക്ക് ആരെയും പിന്തുണച്ചില്ല. പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുത്ത ഹൈക്കമാന്‍ഡ് നടപടിയില്‍ ഇവര്‍ക്ക് എതിര്‍പ്പുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍