ദിവസ വരുമാനം 6 കോടി രൂപ, ആകെ ദൂരം 530.6 കിലോമീറ്റർ, 20 മിനിറ്റ് ഇടവേളയിൽ പ്രതിദിനം 37 സർവീസ്: സിൽവർ ലൈൻ ഡിപിആർ പുറത്ത്

Webdunia
ശനി, 15 ജനുവരി 2022 (16:43 IST)
കെ റെയിൽ ഡിപിആർ പുറത്ത്. ആറ് വോള്യങ്ങളായി3773 പേജുള്ളതാണ് വിശദമായ പദ്ധതി റിപ്പോര്‍ട്ട് . പരിസ്ഥിതി ആഘാത പഠനത്തിന്റെ അന്തിമ റിപ്പോർട്ടും ഡിപിആറിലുണ്ട്.തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് ഡെവലെപ്‌മെന്റ് ആണ് ഈ പരിസ്ഥിതി ആഘാത പഠനം നടത്തിയത്.
 
പദ്ധതിക്കായി പൊളിക്കേണ്ട ആരാധനാലയങ്ങളുടെ ചിത്രമടക്കം ഡിപിആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിയമസഭയുടെ വെബ്സൈറ്റിൽ ഡിപിആർ അപ്ലോഡ് ചെയ്തിട്ടുണ്ട്.  പുറത്ത് വിട്ട ഡിപിആർ പ്രകാരം ആറ് കോടി രൂപയാണ് പദ്ധതിയുടെ ദിവസവരുമാനമായി പ്രതീക്ഷിക്കുന്നത്. കൊല്ലം ജില്ലയിലാകും കൂടുതൽ ഭൂമി ഏറ്റെടുക്കൽ നടക്കുക.
 
530/6 കിലോ മീറ്റർ ദൂരമാകും പദ്ധതിക്ക് ഉണ്ടാവുക.. 13 കിലോ മീറ്റ‌‌ർ പാലങ്ങളും 11.5 കിലോമീറ്റ‌ർ തുരങ്കവും നിർമ്മിക്കണം. പാതയുടെ ഇരുവശത്തും അതിർത്തി വേലികൾ ഉണ്ടാകും. 20 മിനിറ്റ് ഇടവേളയിൽ പ്രതിദിനം 37 സർവീസ് ആണ് ലക്ഷ്യം. 27 വർഷം കൊണ്ട് ഇരട്ടി സർവീസാണ് ലക്ഷ്യമിടുന്നത്. 
 
പദ്ധതിയുടെ 52.7 ശതമാനം തുകയും വായ്‌പയെടുക്കും. അതേസമയം നേരത്തെ ഡിപിആർ പുറത്ത് വിടുന്നതിൽ ഒട്ടേറെ സാങ്കേതിക തടസങ്ങളാണ് സർക്കാർ ഉയർത്തിയിരുന്നത്. എന്നാൽ ഡിപിആർ നൽകിയെന്ന തെറ്റാറ്റ മറുപടി നൽകിയതിന് അൻവർ സാദത്ത് എംഎൽഎ മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് സ്പീക്കർക്ക് പരാതി നൽകിയതോടെയാണ് ഡിപിആർ സർക്കാർ പുറത്തുവിട്ടത്. വലിയ പദ്ധതികളുടെ ഡിപിആർ പുറത്തുവിടാറില്ലെന്നായിരുന്നു നേരത്തെ സർക്കാർ വാദം.
 

അനുബന്ധ വാര്‍ത്തകള്‍

Next Article