കളത്തിലിറങ്ങിയാല്‍ ജയം ഉറപ്പാണ്; എന്നാല്‍ മത്സരിച്ചേ തീരൂവെന്ന വാശിയില്ല- കെ ബാബു

Webdunia
ശനി, 2 ഏപ്രില്‍ 2016 (18:59 IST)
നിയസഭാ തെരഞ്ഞെടുപ്പിൽ താൻ മൽസരിച്ചാൽ വിജയം ഉറപ്പാണെന്ന് മന്ത്രി കെ ബാബു. എന്നാല്‍ മത്സരിച്ചേ തീരൂവെന്ന വാശിയൊന്നും ഇല്ല. സീറ്റു കിട്ടിയാല്‍ മത്സരിക്കും. ഡല്‍ഹിയില്‍നിന്ന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. രാഷ്ട്രീയദൌത്യങ്ങളുമായി ഇതുവരെ ഡല്‍ഹിയില്‍ പോയിട്ടില്ല. ഇനി പോകേണ്ടിവരുമെന്നു കരുതുന്നില്ലെന്നും ബാബു പറഞ്ഞു.

കോൺഗ്രസിലെ സീറ്റു നിർണയ ചർച്ചകൾ കെ ബാബു ഉൾപ്പെടെയുള്ളവരുടെ പേരുകളിൽ തട്ടി പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നതിനിടെയാണ് മൽസരിച്ചാൽ വിജയം ഉറപ്പെന്ന് പ്രഖ്യാപിച്ച് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.