ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണമെന്ന് ജസ്റ്റിസ് കെടി തോമസ്

വ്യാഴം, 22 മെയ് 2014 (10:55 IST)
ഏകീകൃത സിവില്‍ കോഡ് നടപ്പാക്കേണ്ടത് രാജ്യത്തിന്റെ ഐക്യത്തിനാവശ്യമാണെന്ന് ജസ്റ്റിസ് കെ ടി തോമസ്. കോട്ടയത്തിനടുത്ത് കുറിച്ചിയില്‍ ആര്‍എസ്എസ് നടത്തിയ പ്രഥമവര്‍ഷ സംഘശിക്ഷാവര്‍ഗിന്റെ സമാപനസമ്മേളനത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
 
ഏകീകൃത സിവില്‍കോഡിനുവേണ്ടി വാദിക്കുന്നവര്‍ വര്‍ഗീയവാദികളും എതിര്‍ക്കുന്നവര്‍ മതേതരവാദികളുമാകുന്ന വിചിത്രമായ അവസ്ഥയാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
 
ദേശീയതയ്ക്ക് പ്രാധാന്യംനല്‍കുന്ന സംഘടനയാണ് ആര്‍എസ്എസ്. മുന്‍ വിധിയോടെയാണ് ആര്‍എസ്എസിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍, അടുത്തറിഞ്ഞപ്പോള്‍ ആ ധാരണയ്ക്ക് മാറ്റംവന്നുവെന്നും ജസ്റ്റിസ് പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക