വിധിപറയുന്നതിന്റെ പേരില്‍ ജഡ്ജിമാരെ വിമര്‍ശിക്കുന്നത് കൈ കെട്ടിയിട്ട് അടിക്കുന്നതിന് തുല്യമെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. പലതിനും മറുപടിപറയാന്‍ അറിയാത്തതുകൊണ്ടല്ല, ജുഡീഷറിയെ മാനിക്കുന്നതുകൊണ്ടാണു മറുപടിപറയാത്തത്. പരിചയമുള്ളതിന്റെ പേരില്‍ താന്‍ ഒരു കേസും ഒഴിവാക്കിയിട്ടില്ലെന്നും അങ്ങനെ ചെയ്യുന്നത് നിയമലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.
താന്‍ പറഞ്ഞത് ആരെയും ഉദേശിച്ചല്ല. ജഡ്ജിമാരും മനുഷ്യരാണ്. ജഡ്ജിയെയല്ല ജഡ്ജ്‌മെന്റിനെയാണ് കുറ്റപ്പെടുത്തേണ്ടത്. ഒറ്റതിരിഞ്ഞ് ആക്രമിക്കുമ്പോള്‍ പലതും പറയേണ്ടി വരും. പക്ഷേ എവിടെ പറയുമെന്നുള്ളതാണ് വിഷയം. താന്‍ പറഞ്ഞത് ആരെയും ഉദ്ദേശിച്ചുകൊണ്ടല്ലെന്നും കെമാല്‍ പാഷ വ്യക്തമാക്കി.
ജസ്റ്റീസ് വിആര്‍ കൃഷ്ണയ്യരുടെ അനുസ്മരണ ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യത്തിലായിരുന്നു കമാല്‍ പാക്ഷയുടെ പരാമര്‍ശമെന്നതും ശ്രദ്ധേയമാണ്.