ജോര്‍ജ് കേരളാ കോണ്‍ഗ്രസില്‍ അഭയം തേടിയ വ്യക്തി; പിന്നില്‍ ബ്ലാക്ക് മെയില്‍ രാഷ്ട്രീയം: ജോസ് കെ മാണി
ചൊവ്വ, 7 ഏപ്രില്‍ 2015 (12:00 IST)
തനിക്കെതിരായ ആരോപണത്തിന് പിന്നില്‍ ഗുണ്ടാ ബ്ലാക്‌മെയില്‍ രാഷ്ട്രീയമാണെന്നും, കേരളാ കോണ്‍ഗ്രസില്‍ അഭയം തേടിയ വ്യക്തിയാണ് പിസി ജോര്‍ജെന്നും കേരളാ കോണ്‍ഗ്രസ് (എം) നേതാവും എംപിയുമായ ജോസ് കെ മാണി. ഹിഡണ്‍ അജണ്ടയുമായിട്ടാണ് ജോര്‍ജ് മുന്നോട്ട് പോകുന്നത്. കത്തിലെ ആരോപണങ്ങളെക്കുറിച്ച് പരിശോധിക്കട്ടെ. ആരോപണം സിബിഐയോ അതിന് മുകളിലുള്ളവരോ അന്വേഷിക്കണമെന്നും ജോസ് കെ മാണി പറഞ്ഞു.
നേരത്തെ എടുത്ത തീരുമാനങ്ങളുമായി കേരളാ കോണ്‍ഗ്രസ് മുന്നോട്ടുപോകും.
ജോര്‍ജിന് കൂടുതല്‍ കെട്ടുകഥകളുമായി വരാം. കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ ഇത് കണ്ട് പേടിക്കില്ല. പിസി ജോര്‍ജാണ് കത്തിനുപിന്നിലെന്ന് താന്‍ ആരോപിക്കുന്നില്ലെന്നും ജോസ് കെ മാണി പറഞ്ഞു. ഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കാലത്തുപോലും കോട്ടയത്ത് യുഡിഎഫിനെതിരെ പ്രവര്‍ത്തിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെയും തിരഞ്ഞെടുപ്പ് കാലത്ത് അദ്ദേഹം പരസ്യമായി രംഗത്തുവന്നു. അദ്ദേഹത്തിന്റെ ഹിഡണ്‍ അജണ്ട എന്താണെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
സരിത എസ് നായരുടേതെന്ന പേരില്‍ പുറത്ത് വന്ന കത്തില്‍ കെഎം മാണിയുടെ മകൻ ജോസ് കെ മാണിയുടെ പേര് ഉണ്ടെന്നും. ഇതിനെപ്പറ്റി താന്‍ മാണിയോട് സൂചന നല്‍കിയിരുന്നുവെന്നും. ജോസ് കെ മാണിയുടെ കൈയിലിരുപ്പ് ശരിയല്ലെന്നും പിസി ജോർജ് പറഞ്ഞിരുന്നു. സരിത തന്നെ കാണാൻ ആഗ്രഹം പ്രകടിപ്പിക്കുകയും പിന്നെ നേരിട്ട് കാണുകയും ചെയ്‌ത സമയത്താണ് താന്‍ കത്ത് വായിക്കുന്നത്. സരിത തന്ന കത്താണ് വായിച്ചത്. വായിച്ചപ്പോൾ മനസിൽ ഇടിമുഴക്കമാണ് ഉണ്ടായത്. വായിച്ച ശേഷം കത്ത് സരിതയ്ക്ക് തന്നെ മടക്കി നൽകി. പുറത്തുവന്ന കത്തിലെ കൈയക്ഷരം സരിതയുടേത് തന്നെയാണെന്നും ജോസ് കെ മാണിയുടെ പേര് കത്തില്‍ ഉണ്ടായിരുന്നുവെന്നും പിസി ജോര്‍ജ് പറഞ്ഞു. കത്തിനെ കുറിച്ച പൊലീസല്ല അന്വേഷിക്കേണ്ടത്, സിബിഐ ആണെന്നും അദ്ദേഹം പറഞ്ഞത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.