ഡൽഹിയിൽ ഒരു പണിയുമില്ല, അതാണ് തിരുവനന്തപുരത്ത് തമ്പടിച്ചിരിക്കുന്നത്. ആശാ വർക്കർമാരുടെ സമരത്തിൽ ഇടപ്പെട്ട സുരേഷ് ഗോപിയെ പരിഹസിച്ച് ജോൺബ്രിട്ടാസ് എം പി

അഭിറാം മനോഹർ

വ്യാഴം, 13 മാര്‍ച്ച് 2025 (14:38 IST)
ആശാ വര്‍ക്കര്‍മാരുടെ സമരത്തില്‍ ഇടപെട്ട കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ പരിഹരിച്ച് ജോണ്‍ ബ്രിട്ടാസ് എം പി. പാര്‍ലമെന്റ് സമ്മേളനം നടക്കുന്ന സമയത്താണ് ഒരു കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് വന്ന് തമ്പടിച്ച് കിടക്കുന്നതെന്നും സുരേഷ് ഗോപി ബിജെപിക്കാര്‍ക്ക് തന്നെ തലവേദനയാണെന്നും ജോണ്‍ ബ്രിട്ടാസ് പരിഹരിച്ചു. സുരേഷ് ഗോപി പറയുന്ന കാര്യങ്ങളില്‍ കഴമ്പുണ്ടെന്ന് ബിജെപിക്കാര്‍ തന്നെ വിശ്വസിക്കുന്നില്ലെന്നും ബ്രിട്ടാസ് പറഞ്ഞു.
 
അതേസമയം കേന്ദ്രവും സംസ്ഥാനവും തമ്മിലെ തര്‍ക്കം തീര്‍ത്ത് പ്രശ്‌നം പരിഹരിക്കണമെന്നാണ് ആശാ വര്‍ക്കര്‍മാരുടെ ആവശ്യം. ഇതിനിടെ സുരേഷ് ഗോപി ഇന്നലെയും സുരേഷ് ഗോപി സമരപന്തിലിലെത്തി സമരക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. ആശാമാരുടെ ഇന്‍സെന്റീവ് കൂട്ടുമെന്ന് കേന്ദ്രമന്ത്രി ജെ പി നദ്ദ വ്യക്തമാക്കിയിരുന്നെങ്കിലും ഇത് എത്രയെന്ന് വ്യക്തമല്ല. ഇന്‍സെന്റീവ് കൂട്ടുമെന്ന കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സുരേഷ് ഗോപി വീണ്ടും സമരപന്തിലിലെത്തിയത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍