തന്നെ ആരും തട്ടിക്കൊണ്ട് പോയതല്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് പോയതെന്നും കൊച്ചിന്‍ പ്രത്യേക സാമ്പത്തിക മേഖലയില്‍ വച്ച് കാണാതായ തമിഴ്നാട് സ്വദേശി ജിസില്‍ മാത്യു വെളിപ്പെടുത്തി. സംഭവത്തില്‍ ജിസിലിനെ കാണാനില്ലെന്നു കാണിച്ച് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രചാരണം നടന്നിരുന്നു. കൂടാതെ ഇവരെ കാനാനില്ലെന്ന് കാണിച്ച പിതാവ് ഗൂഡല്ലൂര്‍ സ്വദേശി ടി.എ. മാത്യുവും ഭര്‍ത്താവ് കാക്കനാട് സ്വദേശി ജോബിന്‍ ജോണിയും കേരളത്തിലെത്തി കോടതിയെ സമീപിക്കുകയായിരുന്നു.
ഇതോടെ ആരും തട്ടിക്കൊണ്ടു പോയതല്ലെന്നും സ്വന്തം ഇഷ്‌ടപ്രകാരം പോയതാണെന്നും ജിസില്‍ കൊടതിയെ അറിയിക്കുകയായിരുന്നു. ഇതോടെ യുവതി ഏഴാം തീയതി രാവിലെ 10.15നു ഹാജരാകാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. കോടതിയില്‍ എത്തുന്നതിന് മുമ്പായി തൃക്കാക്കര പൊലീസില്‍ ഹാജരായി വിശദീകരണപത്രിക നല്‍കണമെന്നും നിര്‍ദേശിച്ചു. എന്നാല്‍ ജീവനും സ്വത്തിനും സംരക്ഷണം നല്‍കിയാല്‍ കോടതിയില്‍ ഹാജരാകാന്‍ തയാറാണെന്നാണ് യുവതി കോടതിയെ അറിയിച്ചത്.
താന്‍ ഇപ്പോള്‍ ചെന്നയില്‍ പേയിംഗ് ഗസ്റ്റായി താമസിക്കുകയാണെന്നും ജോലി തേടിക്കൊണ്ടിരിക്കുകയുമാണെന്നാണ് ജിസില്‍ അറിയിച്ചത്. അതേസമയം ഇഷ്ടപ്പെടത്ത വിവാഹത്തില്‍ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചതിനേതുടര്‍ന്നാണ് ജിസില്‍ വീട് വിട്ട് പോയതെന്നാണ് സൂചന. ദിവസങ്ങള്‍ക്ക് മുമ്പാണ് ജിസല്‍ മാത്യുവിനെ കാണാനില്ലെന്ന വിവരം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്.
യുവതിയെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ സഹോദരന്‍ വിവരം ഫേസ്‌ബുക്കില്‍ പോസ്‌റ്റ് ചെയ്യുകയായിരുന്നു. കൊച്ചിന്‍ പ്രത്യേക സാമ്പത്തിക മേഖലയിലെ (സെസ്) കമ്പനിക്കു സമീപം വച്ചു മാര്‍ച്ച് 5നായിരുന്നു ജിസിലിനെ കണാതായത്. കാക്കനാട് പടമുകളില്‍ ഭര്‍ത്താവിനൊപ്പം താമസിച്ചുവരവേയായിരുന്നു ജിസിലിനെ കാണാതായത്. രണ്ടു മാസം മുമ്പായിരുന്നു ഇന്‍ഫോപാര്‍ക്കിലെ സോഫ്‌റ്റ്വേര്‍ എഞ്ചിനീയറായ ജോബിനെ വിവാഹം കഴിച്ചത്.