അവിഷ്ണയുടെ ആരോഗ്യനില മോശം; ആശുപത്രിലേക്ക് മാറ്റുമെന്ന്‌ പൊലീസ്; സമ്മതിക്കില്ലെന്ന് നാട്ടുകാര്‍

Webdunia
വെള്ളി, 7 ഏപ്രില്‍ 2017 (12:18 IST)
ജിഷ്ണു പ്രണോയിയുടെ മരണത്തിന് കാരണക്കാരായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം കിടക്കുന്ന ജിഷ്ണുവിന്റെ സഹോദരി അവിഷ്ണയുടെ ആരോഗ്യനില മോശം. കഴിഞ്ഞ മൂന്നുദിവസമായി ഭക്ഷണം കഴിക്കാതിരിക്കുന്നതിനാല്‍ അവിഷ്ണ ക്ഷീണിതയാകുമെന്നും ആരോഗ്യനില കൂടുതല്‍ അപകടകരമാകുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. 
 
ഡോക്ടര്‍മാര്‍ അവിഷ്ണയെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും അവിഷ്ണയ്ക്ക് പിന്തുണയുമായി ബന്ധുക്കളും നാട്ടുകാരും നിരാഹാര സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. അതേസമയം കുട്ടിയെ ബന്ധുക്കളുടെയും നാട്ടുകാരുടെയും സമ്മതത്തോടെ ആശുപത്രിയിലേക്ക് മാറ്റുമെന്ന് വടകര റൂറല്‍ എസ്പി പറഞ്ഞു. എന്നാല്‍ കുട്ടിയെ മാറ്റാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് വീട്ടിലെത്തിയവര്‍ പറയുന്നു.
Next Article