ജിഷ്ണു കേസ്; മുഖ്യമന്ത്രിയുടെ വാക്കുകൾ തങ്ങ‌ളെ വേദനിപ്പിച്ചു, കൂടിക്കാഴ്ചയ്ക്കില്ല: മഹിജ

വെള്ളി, 14 ഏപ്രില്‍ 2017 (13:35 IST)
മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്താൻ സമ്മതമല്ലെന്ന് ജിഷ്ണു പ്രണോയ്യുടെ അമ്മ മഹിജ. മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍ തങ്ങളെ വേദനിപ്പിച്ചെന്നും അതുകൊണ്ട് മുഖ്യമന്ത്രിയെ കാണില്ലെന്നും മഹിജ വ്യക്തമക്കി.
 
സമരത്തിലൂടെ എന്ത് നേടിയെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ ചോദിച്ചിരുന്നു. ഇത് തങ്ങളുടെ കുടുംബത്തെ ഏറെ വേദനിപ്പിച്ചു. അതുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനം എടുത്തതെന്നും മഹിജ പറഞ്ഞു.
 
കഴിഞ്ഞ ദിവസം അവസാനിപ്പിച്ച സമരത്തില്‍ ഉണ്ടാക്കിയ കരാറില്‍ മുഖ്യമന്ത്രിയുമായുളള കൂടിക്കാഴ്ചയും ഉള്‍പ്പെടുത്തിയിരുന്നു. ഇതിനായി നാളെയാണ് മുഖ്യമന്ത്രി സമയം അനുവദിച്ചിരുന്നത്. ജിഷ്ണുവിന്റെ കുടുംബത്തിന് ഏത് കാര്യമാണ് സമരത്തിലൂടെ നേടാന്‍ ഉണ്ടായിരുന്നത്. എന്ത് കാര്യത്തിലാണ് സര്‍ക്കാര്‍ വീഴ്ച വരുത്തിയതെന്നായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ പിണറായി വിജയന്‍ ചോദിച്ചത്.  

വെബ്ദുനിയ വായിക്കുക