നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കില്ല; ജിഷ്ണുവിന്റെ മരണത്തില്‍ കൃഷ്ണദാസിന് നേരിട്ട് പങ്കുണ്ടെന്നതിന് നിലവില്‍ തെളിവില്ലെന്ന് സുപ്രീംകോടതി
വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. കഴിഞ്ഞ ദിവസമാണ് ജിഷ്ണുവിന്റെ അമ്മ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി സുപ്രീംകോടതില്‍ നല്‍കിയത്.
ജിഷ്ണുവിന്റെ മരണത്തില്‍ കൃഷ്ണദാസിന് നേരിട്ട് പങ്കുണ്ടെന്നതിന് നിലവില്‍ തെളിവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സര്‍ക്കാരിന്റെയും ജിഷ്ണുവിന്റെ അമ്മയുടെയും ഹര്‍ജി സുപ്രീംകോടതി തള്ളിയത്. മറ്റ് പ്രതികളുടെ മൊഴികള്‍ മാത്രമാണ് കൃഷ്ണദാസിനെതിരെയുള്ളതെന്ന് കോടതി ചൂണ്ടികാണിച്ചു.