സമരം അട്ടിമറിക്കാന്‍ തോക്കു സ്വാമിയെ എത്തിച്ചത് പൊലീസ്, നീതി ലഭിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ നല്‍കിയ ധനസഹായം തിരിച്ചു നല്‍കുമെന്നും ജിഷ്ണുവിന്റെ കുടുംബം

Webdunia
ഞായര്‍, 9 ഏപ്രില്‍ 2017 (10:04 IST)
തങ്ങള്‍ക്ക് ഇനിയും നീതി ലഭിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ നല്‍കിയ ധനസഹായം തിരിച്ചു നല്‍കുമെന്ന് ജിഷ്ണുവിന്റെ അച്ഛന്‍. വേണമെങ്കില്‍ 10 ലക്ഷത്തിന് പകരം 20 ലക്ഷം സര്‍ക്കാരിന് നല്‍കാം. സര്‍ക്കാര്‍ നല്‍കിയ ധനസഹായം മകന് പകരമാകില്ലെന്നും ജിഷ്ണുവിന്റെ അച്ഛന്‍ അശോകന്‍ വ്യക്തമാക്കി. സമരം അട്ടിമറിക്കാനുള്ള വന്‍ ഗൂഢാലോചനയുടെ ഭാഗമായി തോക്കു സ്വാമിയെ ഡിജിപി ഓഫീസിനു മുന്നില്‍ കൊണ്ടുവരികയായിരുന്നെന്നും ജിഷ്ണുവിന്റെ കുടുംബം ആരോപിച്ചു.
 
പത്ത് ലക്ഷം രൂപയായിരുന്നു ജിഷ്ണുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായമായി നല്‍കിയിരുന്നത്. നീതി ലഭിക്കണണെന്നാവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മ മഹിജയും സഹോദരി അവിഷ്ണയും നടത്തുന്ന നിരാഹാര സമരം ഇപ്പോളും തുടരുകയാണ്. ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഇതുവരെ ഒരാളെ പോലും അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല. വിശ്വസിക്കുന്ന പാര്‍ട്ടി വേദനിപ്പിക്കുന്നതില്‍ വിഷമുമുണ്ടെന്നും ജിഷ്ണുവിന്റെ അച്ഛന്‍ പറഞ്ഞു.  
Next Article