ജിഷ കൊലക്കേസ്: അമ്മ രാജേശ്വരിയുടെ മൊഴി നിർണായകമെന്ന് പൊലീസ്

ബുധന്‍, 11 മെയ് 2016 (10:12 IST)
ജിഷ വധക്കേസിൽ നിർണായകമാകുക ജിഷയുടെ അമ്മ രാജേശ്വരിയുടെ മൊഴിയെന്ന് പൊലീസ് വ്യക്തമാക്കി. ജിഷയുടെ മരണത്തിന്റെ ആഘാതത്തിൽ നിന്നും ഇതുവരെ രാജേശ്വരി രക്ഷ നേടാത്തതാണ് വിശദമായ മൊഴി രേഖപ്പെടുത്തുന്നതിലുള്ള താമസമെന്നും പൊലീസ് അറിയിച്ചു.
 
ജിഷയുടെ അയൽവാസികളുടെ വിരലടയാളം പൊലീസ് ശേഖരിച്ചു. ജിഷയുടെ വീട്ടിൽ നിന്നു ലഭിച്ച വിരലടയാളവുമായി ഒത്തുനോക്കുന്നതിനാണിത്. അതോടൊപ്പം, ആധാർ കാർഡ് പരിശോധനയുടെ സാധ്യതയും പൊലീസ് തേടിയിട്ടുണ്ട്.
 
സംഭവവുമായി ബന്ധപ്പെട്ട് സഹോദരി ദീപയുടെ മൊഴി ഇന്നലെ പൊലീസ് വീണ്ടും രേഖപ്പെടുത്തി. ജിഷ കൊല്ലപ്പെട്ട ദിവസം പുറത്ത് പോയ രാജേശ്വരി തിരിച്ചെത്താൻ രാത്രിയാകുമെന്ന് അറിയാവുന്നവരെ തിരിച്ചടിയണമെങ്കിൽ ഇരവുടെ മൊഴി രേഖപ്പെടുത്തേണ്ടതുണ്ടെന്നാണ് അന്വേഷണ വൃത്തങ്ങൾ പറയുന്നു. 

 

വെബ്ദുനിയ വായിക്കുക