കൊല്ലപ്പെട്ട ജിഷയുടെ അച്ഛൻ പാപ്പുവിന് വധഭീഷണി. ഭീഷണിയെത്തുടർന്ന് പാപ്പുവിനെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജിഷയുടെ കൊലപാതകത്തിന് പിന്നിൽ വൻശക്തിയാണ് ഉള്ളതെന്നും തനിയ്ക്ക് അറിയാവുന്നതെല്ലാം എ ഡി ജി പി ബി സന്ധ്യയോട് പറയുമെന്നും ചികിത്സയിൽ കഴിയുന്ന പാപ്പു ഒരു വാർത്താചാനലിനോട് പറഞ്ഞു.
റിവോട് കൂടിയല്ല മനുഷ്യാവകാശ പ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കലിന് എതിരെ പോലീസില്‍ പരാതി സമര്‍പ്പിക്കപ്പെട്ടതെന്ന് പാപ്പു പറഞ്ഞതാകാം ഭീഷണിക്ക് പുറകിലെന്നാണ് സംശയം. ജോമോനെതിരെ നല്‍കിയ പരാതിയുടെ ഉള്ളടക്കം അറിയില്ലെന്നും തന്നെ ചതിക്കുകയായിരുന്നുവെന്നും പാപ്പു പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു ഒരു കൂട്ടം ആളുകൾ പാപ്പുവിനെ ആക്രമിക്കാൻ ശ്രമിച്ചത്. ഭീഷണിയെത്തുടർന്ന് പാപ്പു അശമന്നൂരിൽ നിന്ന് ഞായറാഴ്ച പനിച്ചയത്തെ സഹോദരിയുടെ വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. തുടർന്ന് ദേഹാസ്വസ്ഥതയും വിറയലും ഉണ്ടായപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.