കൊല്ലപ്പെട്ട നിയമവിദ്യാര്‍ഥി ജിഷയും കൊലപാതകി അമീറുല്‍ ഇസ്ലാമും തമ്മില്‍ ബന്ധമുണ്ടായിരുന്നുവെന്ന് സ്ഥാപിക്കാന്‍ മുന്‍ അന്വേഷണ സംഘത്തിലെ ചില പൊലീസുകാര്‍ ഉള്‍പ്പെടെയുള ചിലര്‍ ശ്രമിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട്. അമീറുലും ജിഷയും പരിചയത്തിലായിരുന്നുവെന്നും ഫോണ് ചെയ്യാറുണ്ടെന്നുമായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ ഈ വാര്‍ത്തകളെ ഖണ്ഡിക്കുകയാണ് പുതിയ അന്വേഷണ സംഘം.
ജിഷയുടെ പക്കല്‍ അമീറുലിന്റെ നമ്പര്‍ ഇല്ലായിരുന്നു. ജിഷയുടെ ഫോണില്‍ ഉണ്ടായിരുന്നത് 93 കോണ്‍ടാക്‍ട് നമ്പരുകള്‍ മാത്രം. ഒരു കോള്‍ പോലും 90 സെക്കന്‍ഡുകള്‍ക്ക് അപ്പുറത്തേക്ക് പോയിട്ടില്ല. ജിഷയുടെ ഫോണില്‍ നിന്ന് പുറത്തേക്ക് പോയ കോളുകള്‍ മിക്കതും വീടു പണിക്കായി തൊഴിലാളികളെ വിളിച്ചതുമാണെന്നും അന്വേഷണ സംഘം കണ്ടെത്തി.
ജിഷയ്‌ക്ക് ആണ്‍ സുഹൃത്തുക്കള്‍ ഇല്ലായിരുന്നു. അമീറുലിനു പോലും ജിഷയുടെ നമ്പര്‍ അറിയില്ലായിരുന്നു. ആകെയുള്ളത് 'വര്‍ക്കര്‍ ഭായി' എന്നപേരില്‍ സേവുചെയ്ത ചില നമ്പറുകള്‍ മാത്രം. ഇത് മൂന്നുതൊഴിലാളികളുടേതായിരുന്നു. അമിറുല്‍ ജിഷയുടെ വീട്ടില്‍ പണിക്ക് എത്തിയിരുന്നില്ലെന്നും പൊലീസ് തന്നെ വ്യക്തമാക്കുന്നുണ്ട്.