ജിഷ കൊല്ലപ്പെട്ടിട്ട് 14 ദിവസം: പ്രതിയെ പിടികൂടാന്‍ കഴിയാതെ പൊലീസ്; ആധാര്‍ കാര്‍ഡ് അടിസ്ഥാനമാക്കി പരിശോധന നടത്തും

Webdunia
ബുധന്‍, 11 മെയ് 2016 (08:58 IST)
നിയമവിദ്യാര്‍ത്ഥിനി ജിഷ കൊല്ലപ്പെട്ടിട്ട് പതിനാലു ദിവസം പൂര്‍ത്തിയാകുമ്പോള്‍ പ്രതിയെ പിടികൂടാന്‍ കഴിയാതെ പൊലീസ്. കൊല്ലപ്പെട്ട ജിഷയുടെ വീട്ടില്‍ നിന്ന് ലഭിച്ച വിരലടയാളങ്ങള്‍ ആരുടേതാണെന്ന് കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ പശ്ചാത്തലത്തില്‍ ആ‍ധാര്‍ കാര്‍ഡ് അടിസ്ഥാനമാക്കി പരിശോധനയും അന്വേഷണവും തുടരാനാണ് പൊലീസിന്റെ തീരുമാനം.
 
ആധാര്‍ കാര്‍ഡിന്റെ ഭാഗമായെടുക്കുന്ന വിരലടയാളങ്ങളുമായി ഒത്തുനോക്കി പ്രതിയെ കണ്ടെത്താനാണ് ശ്രമം. ഇതിനായി ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന  ബംഗളൂരുവിലെ യുണിക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യു ഐ ഡി എ ഐ) മേഖല ആസ്ഥാനത്തേക്ക് പ്രത്യക അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥര്‍ പുറപ്പെട്ടു.
 
പൊലീസിന് ലഭിച്ച വിരലടയാളം യു ഐ ഡി എ ഐ കേന്ദ്രത്തിലെ മുഴുവന്‍ വിരലടയാളങ്ങളുമായി ഒത്തുനോക്കും. അതേസമയം, ജിഷയുടെ വീടിന്റെ ഒന്നരക്കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന 18നും 70നും ഇടയില്‍ പ്രായമുള്ള മുഴുവന്‍ പുരുഷന്മാരുടെയും വിരലടയാളം പൊലീസ് തിങ്കളാഴ്ച ശേഖരിച്ചിരുന്നു.
Next Article