ജുവലറിയില്‍ കവര്‍ച്ച: 30 പവന്‍ നഷ്ടപ്പെട്ടു

ചൊവ്വ, 28 ഒക്‌ടോബര്‍ 2014 (12:40 IST)
കൊട്ടാരക്കരയില്‍ പൊലീസ് സ്റ്റേഷനടുത്ത് ജുവലറിയിലെ ലോക്കര്‍ തകര്‍ത്ത് 30 പവന്‍റെ സ്വര്‍ണ്ണാഭരണങ്ങളും അര കിലോ വെള്ളി ആഭരണങ്ങളും 20,000 രൂപയും മോഷ്ടിച്ചതായി റിപ്പോര്‍ട്ട്. എസ്എന്‍ഡിപി യോഗം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ലക്ഷ്മി ജുവലറിയിലാണു  കഴിഞ്ഞ ദിവസം പുലര്‍ച്ചെ മോഷണം നടന്നത്.

കടയുടെ മുന്‍വശത്തെ ഷട്ടറിന്‍റെ മൂന്നു പൂട്ടുകളും പൊളിച്ചാണ്‌ മോഷ്ടാക്കള്‍ അകത്തു കടന്നത്. കൊട്ടാരക്കര ഗാന്ധിമുക്ക് സ്വദേശി ഗണേശ് കുമാറിന്‍റെ വകയാണ്‌ ജുവലറി. ആഭരണങ്ങള്‍ വച്ചിരുന്ന കവറുകള്‍ പിന്നീട് യൂണിയന്‍ കോമ്പൌണ്ടില്‍ തന്നെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

ജുവലറിക്കു സമീപത്തെ കടയുടെ സി.സി.ടി.വി ക്യാമറ തിരിച്ചു വച്ച ശേഷമായിരുന്നു മോഷണം. പൊലീസ് ഊര്‍ജ്ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക