ഏലൂരില്‍ വന്‍ ജ്വല്ലറിക്കവര്‍ച്ച: 362 പവന്‍ സ്വര്‍ണ്ണവും 25 കിലോ വെള്ളിയും കവര്‍ന്നു

എ കെ ജെ അയ്യര്‍
ചൊവ്വ, 17 നവം‌ബര്‍ 2020 (09:42 IST)
കൊച്ചി: കൊച്ചി ഏലൂരിലെ ഫാക്ട് ജംഗ്ഷനിലുള്ള ജൂവലറി കുത്തിത്തുറന്ന് 362 പവന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ ഉള്‍പ്പെടെ 2.90 കിലോ സ്വര്‍ണ്ണവും 25 കിലോ വെള്ളി ആഭരണങ്ങളും കവര്‍ന്നു. ഇതിനൊപ്പം 6 വജ്ര മൂക്കുത്തികളും കവര്‍ന്നതായി ജൂവലറി ഉടമ വിജയകുമാര്‍ പറഞ്ഞു.
 
ഫാക്ട് ഷോപ്പിംഗ് കോംപ്ലക്സിലെ വാടക മുറിയിലുള്ള ഐശ്വര്യ ജൂവലറിയിലാണ് ഒന്നര കോടിയോളം രൂപ വിലയുള്ള ആഭരണങ്ങള്‍ കവര്‍ച്ച ചെയ്യപ്പെട്ടത്. ജൂവലറിയോട് ചേര്‍ന്ന് വിജയകുമാര്‍ തന്നെ നടത്തുന്ന ഒരു സലൂണും പ്രവര്‍ത്തിക്കുന്നു. ഞായറാഴ്ച പാതിരാത്രിയോടെയാണ് പിറകുവശത്തെ സലൂണിന്റെ ഭിത്ത് തുരന്ന് മോഷ്ടാവ് അകത്തു കടന്നതെന്ന് പോലീസ് അറിയിച്ചു.
 
സ്ഥലവും ജൂവലറിയുമായി നല്ല പരിചയമുള്ളവര്‍ക്കേ ഫാക്ട് കോമ്പൗണ്ടില്‍  കയറി സലൂണിന്റെ ഭിത്തി കുത്തിത്തുറക്കാന്‍ കഴിയു എന്നാണു പോലീസ് നിഗമനം. ഫാക്ട് മെയിന്‍ ഗേറ്റില്‍ 24 മണിക്കൂറും പോലീസ് കാവലുമുണ്ട്.  ഡി.സി.പി രമേശ് കുമാര്‍, എ.എസ് പി ലാല്‍ജി എന്നിവര്‍ ഉള്‍പ്പെട്ട പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article