'തോട്ടിലൂടെ പോകാന്‍' ടോള്‍ നല്കാനാവില്ലെന്ന് ജയസൂര്യ

Webdunia
ബുധന്‍, 30 ജൂലൈ 2014 (15:35 IST)
നേരത്തെ മേനക ജംഗ്ഷനിലെ റോഡിലെ കുഴി അടച്ച് വിവാദങ്ങള്‍ക്ക് തിരികോളുത്തിയ ജയസൂര്യ വീണ്ടും റോഡിന്റെ ശോചനീയവസ്ഥയ്ക്കെതിരെ ശക്തമായി പ്രതികരിക്കുന്നു.

കുമ്പളം ഭാഗത്തെ പൊട്ടിപൊളിഞ്ഞുകിടക്കുന്ന റോഡ് ശരിയാക്കണമെന്നാവശ്യപ്പെട്ട്   ഇന്നലെ ടോള്‍ പിരിവുകാരുമായി ഉടക്കിയിരുന്നു.ടോള്‍ പിരിക്കുന്നിടത്തെ റോഡെങ്കിലും ശരിയാക്കണമെന്നാണ് ടോള്‍ ബൂത്തില്‍ വച്ച് ആവശ്യപ്പെട്ടു. താരത്തിന്റെ നിലപാട് ടോള്‍ ബൂത്തിലുണ്ടായിരുന്ന മറ്റ് യാത്രക്കരിലും അവേശമുണര്‍ത്തി. ജയസൂര്യയെ പിന്നീട് പൊലീസ് അനുനയിപ്പിച്ച് പറഞ്ഞയക്കുകയായിരുന്നു. എന്നാല്‍ ടോള്‍ ബൂത്തില്‍ വന്ന മറ്റ് യാത്രക്കാരും ടോള്‍ നല്‍കാതെയാണ് പോയത്.

ഇതുകോണ്ടൊന്നും അവസാനിക്കാത്ത ജയസൂര്യയുടെ പ്രതിഷേധം  ഫേസ്ബുക്കിലൂടെയും തുടര്‍ന്നു. " ഞങ്ങള്‍ മണ്ടന്മാരല്ല " റോഡിലൂടെ പോകാന്‍ Toll... തോടിലൂടെ പോകാന്‍ .?? ജയസൂര്യ തന്റെ ഔദ്യോഗിക പേജിലൂടെ പ്രതികരിച്ചു.

പോസ്റ്റിന് ലൈക്കിലൂടെ  മാത്രം  പ്രതികരിക്കാതെ പ്രവര്‍ത്തിയിലൂടെ  പ്രതികരിക്കണമെന്നും ജയസൂര്യ പോസ്റ്റില്‍ പറഞ്ഞു. താരം പറഞ്ഞതുകൊണ്ടാണൊയെന്നറിയില്ല നിരവധി പേരാണ് പോസ്റ്റ് ഷെയര്‍ ചെയ്യുകയും ലൈക്ക് ചെയ്യുകയും ചെയ്തിരിക്കുന്നത്.