ഇന്‍സ്പെക്ടര്‍ ദാവൂദ് ഇബ്രാഹിം എന്ന ചിത്രത്തിലൂടെ ജയസൂര്യയും ശിവദയും വീണ്ടും ഒന്നിക്കുന്നു. രഞ്ജിത്ത് ശങ്കറിന്റെ സു സു സുധി വാത്മീകമാണ് ഇരുവരും ഒന്നിച്ചഭിനയിച്ച സിനിമ. സാജിത് യാഹിതും അറോസ് ഇര്‍ഫാനും സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേർന്ന് നിർമിക്കുന്നു.
രഞ്ജിത്ത് ശങ്കർ- ജയസൂര്യ- ശിവദ എന്നിവർ സു സു സുധി വാത്മീകത്തിന് ശേഷം ഒന്നിക്കുന്ന സിനിമ എന്ന പ്രത്യെകത കൂടി ചിത്രത്തിനുണ്ട്. ജയസൂര്യയുടെ ചിത്രങ്ങളിലെ ഏറ്റവും ബിഗ് ബജറ്റില്‍ ഒരുക്കുന്ന ചിത്രം കൂടിയാണ് ഇന്‍സ്പെക്ടര്‍ ദാവൂദ് ഇബ്രാഹീം. റിയലിസ്റ്റിക് വേഷങ്ങളില്‍ നിന്ന് മാറി മാസ് ചിത്രങ്ങള്‍ ചെയ്യാനാണ് താന്‍ ഇപ്പോള്‍ ശ്രമിക്കുന്നതെന്ന് ജയയൂര്യ പറയുന്നു.
സു സു സുധി വാത്മീകത്തിന് ശേഷം വീണ്ടും ജയസൂര്യയുടെ നായികയാകാന്‍ അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ശിവദ. പുതിയ ചിത്രത്തില്‍ അഭിനയിക്കാന്‍ തനിക്ക് വലിയ പ്രതീക്ഷയാണെന്നും ശിവദ അഭിമുഖത്തില്‍ പറഞ്ഞു. ബാങ്ക് ഉദ്യോഗസ്ഥയായ നിത്യ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ശിവദ അവതരിപ്പിക്കുന്നത്. ജെയിംസ് ആന്റ് ബിയോണ്ടിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രം തനിക്ക് ഏറെ പ്രതീക്ഷ നൽകുന്നു എന്നും ശിവദ പറയുന്നു.